ചാറ്റിങ്ങിലും വീഡിയോ കോളിലും മാത്രമല്ല ചിത്രങ്ങള്‍ അയക്കുന്നതിലും പുതിയ മാറ്റങ്ങള്‍ വരുത്തി വാട്‌സ് ആപ്പ. 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം.
വാട്‌സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഗാലറി തന്നെ തുറന്നുവരുന്നതാണ് മറ്റൊരു മാറ്റം. ചിത്രങ്ങള്‍ ആല്‍ബമായി ഒരുമിച്ച് അയക്കാം എന്നതാണ് ഇതിലെ മറ്റൊരു പ്രധാന പ്രത്യേകത.
ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ അയക്കാവുന്ന സൗകര്യമുണ്ടെങ്കിലും ഇത് ആല്‍ബമായല്ല ലഭിക്കുക. അഞ്ച് ചിത്രങ്ങളില്‍ കൂടുതല്‍ അയക്കുമ്പോള്‍ തന്നെ അത് ആല്‍ബമായി മാറുന്നു.
ടെക്സ്റ്റ് ഫോര്‍മാറ്റിനുള്ള സൗകര്യമാണ് വാട്‌സ് ആപ്പിലെ രണ്ടാമത്തെ പുതിയ മാറ്റം. ടെക്സ്റ്റിന് ഇറ്റാലിക്‌സും ബോള്‍ഡുമാക്കി ഭംഗിയേകാമെന്നതിന് പുറമേ, എഴുതിയ വരികള്‍ക്ക് മുകളില്‍ കുത്തിവരയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി ടെക്സ്റ്റില്‍ വെറുതെ ടാപ് ചെയ്ത ശേഷം ഇത്തിരി നേരം ഹോള്‍ഡ് ചെയ്താല്‍ മതിയാകും.
വോയ്‌സ് കോളിനും വീഡിയോ കോളിനുമുള്ള രൂപകല്‍പ്പനയിലും വാട്‌സ് ആപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ആപ്പിള്‍ ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും പുതിയ അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്നാണ് സൂചന.