ബാംഗ്ലൂര്‍:വിദേശ കമ്പിനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തുതന്നെയുള്ള സെര്‍വറില്‍ സൂക്ഷിക്കണമെന്നുള്ള ചട്ടം വാട്‌സ്ആപ്പ് പാലിച്ചിട്ടില്ലെന്ന് ആര്‍ബിഐയുടെ ഹര്‍ജി.രാജ്യത്ത് ഇ-പേമെന്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഒന്നും തന്നെ വാട്‌സ്ആപ്പ് നടപ്പിലാക്കിയില്ലെന്നാണ് ആര്‍ബിഐ പറയുന്നത്.
വാട്‌സ്ആപ് പേയുടെ ബീറ്റ വേര്‍ഷന്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് ആര്‍ബിഐ നിലപാടറിയിച്ചത്.കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.