ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ ഉപേക്ഷിച്ച് വാട്ട്‌സ്ആപ്പ്

2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം.

വാട്ട്‌സ്ആപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ സ്ലോട്ടുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് അടച്ചിരിക്കുന്നു. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യാത്ത ഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ എത്രയും വേഗം അത് ചെയ്യണം, അല്ലാത്തപക്ഷം അവര്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

എല്ലാ ചാറ്റുകളുടെയും അവസാനം ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ നിങ്ങള്‍ കണ്ടെത്താം. വാട്ട്‌സ്ആപ്പ് തുറന്ന് ചാറ്റുകളുടെ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഇതു കാണാം. കൂടാതെ, മള്‍ട്ടിഡിവൈസ് സപ്പോര്‍ട്ട് പോലുള്ള ഫീച്ചറുകളില്‍ പ്രവര്‍ത്തിക്കുന്നതായി കുറച്ചുകാലമായി വാട്ട്‌സ്ആപ്പ് റിപ്പോര്‍ട്ടുചെയ്യുന്നു.

Top