കാസര്‍ഗോഡ്: പി.കെ.ശശി എം.എല്‍.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്‌സാപ്പില്‍ പരാമര്‍ശം നടത്തിയ നഗരസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റിയാസ് അഡ്മിനായ നഗരപാലിക എന്ന വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു പോസ്റ്റ്. നഗരസഭയിലെ ജീവനക്കാരും, മുന്‍ ജീവനക്കാരും, കൗണ്‍സിലര്‍മാരും അംഗങ്ങളായ വാട്‌സാപ്പ് കൂട്ടായ്മയാണ് നഗരപാലിക.
പി.കെ.ശശി എം.എല്‍.എയ്ക്കും, ഡി.വൈ.എഫ്.ഐ നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി സംബന്ധിക്കുന്ന കുറിപ്പാണ് ഗ്രൂപ്പില്‍ പ്രചരിച്ചത്. പോസ്റ്റില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു.
തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് പരാതി നല്‍കി. കൃത്യനിര്‍വഹണത്തില്‍ മുഹമ്മദ് റിയാസ് നിരന്തരം വീഴ്ച വരുത്താറുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നാണ് റിയാസ് പ്രതികരിച്ചത്.