ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുളള മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണ്‍ ബീറ്റ പതിപ്പുകള്‍ക്കായി പുതിയ സവിശേഷത അവതരിപ്പിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഒരു ഗ്രൂപ്പിലെ അംഗത്തിന് ഗ്രൂപ്പിന്റെ ഭാഗമാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കി ‘Group description’ എന്ന ടാബാണ് ചേര്‍ത്തിരിക്കുന്നത്.
എന്നാല്‍ പുതിയ സവിശേഷതയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ വാട്ട്‌സാപ്പ് പുറത്തുവിട്ടിട്ടില്ല. പുതിയ സവിശേഷത ലഭ്യമാക്കണമെങ്കില്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും വാട്ട്‌സാപ്പ് ബീറ്റ ഡൗണ്‍ലോഡ് ചെയ്യണം.
ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.57നും വിന്‍ഡോസ് ബീറ്റ വേര്‍ഷനായ വാട്ട്‌സാപ്പ് 2.18.28 എന്നിവയിലാണ് വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷത ഉപയോഗിക്കുന്നത്. ഗ്രൂപ്പിലെ ആര്‍ക്കും ഗ്രൂപ്പ് പ്രൊഫൈല്‍ മാറ്റാന്‍ സാധിക്കുന്നതു പോലെ പുതിയ ഗ്രൂപ്പ് വിവരണ സവിശേഷതയിലും ആര്‍ക്കും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാന്‍ കഴിയും.
ഗ്രൂപ്പ് പൊഫൈലുകള്‍ മാറ്റുന്ന സമയത്ത് വാട്ട്‌സാപ്പ് എല്ലാ ഗ്രൂപ്പിലേയും അംഗങ്ങള്‍ക്ക് നോട്ടിഫിക്കേഷനും അയയ്ക്കും. അതുപോലെ തന്നെ വാട്ട്‌സാപ്പ് വിവരണം മാറ്റിയാലും ഒരു ബീറ്റ ഉപഭോക്താവാണെങ്കില്‍ മാത്രമേ ഗ്രൂപ്പ് വിവരണം മാറ്റാന്‍ സാധിക്കൂ.
നിലവില്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ബീറ്റ പതിപ്പുകളില്‍ ഈ സവിശേഷത പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ ഐഒഎസ് ഉപകരണത്തില്‍ ‘Group description’ എപ്പോള്‍ വരുമെന്ന് സൂചന ലഭിച്ചിട്ടില്ല. ഉപഭോക്താക്കള്‍ക്ക് കുറച്ചു സമയം ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.