ഫെയ്‌സ്ബുക്ക് ഉടമസ്ഥയിലുള്ള ജനപ്രിയ മെസേജിംങ് സര്‍വീസായ വാട്‌സ്ആപ്പ് വ്യാജ വാര്‍ത്തകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു.
എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും കാണാന്‍ പറ്റുന്ന സംവിധാനം) ഇതിനൊരു തടസമാണെന്നും വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അലന്‍ കാഒ പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ നിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും എന്‍ക്രിപ്ഷനും ആണ് തടസമെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ ജിപിഎസ് സംവിധാനമുള്ള നോട്ടുകള്‍, മുസാഫര്‍ നഗര്‍ കലാപത്തിന്റേതെന്ന വീഡിയോ തുടങ്ങി ഒരുപാട് വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് വഴി പുറത്തുവന്നിരുന്നു, ഭൂരിഭാഗ ജനങ്ങളും അത് വിശ്വസിക്കുകയും ചെയ്തിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഉള്ളതെന്നും, ഇപ്പോള്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളെ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുമ്പ് അതിന്റെ വ്യക്തത പരിശോധിപ്പിക്കാന്‍ പഠിപ്പിക്കുകയാണെന്നും അലന്‍ വ്യക്തമാക്കി.