ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷം… കാരണം ഇതാണ്

വാട്സാപ്പില്‍ കഴിഞ്ഞ ദിവസം വാട്ട്സാപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായി ലോകത്തിന്റെ പലഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന, ലാസ്റ്റ് സീന്‍ സെറ്റിംഗാണ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയിരുന്നത്.

ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്നറിയാനും എപ്പോള്‍ അവസാനമായി വാട്ട്സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നതുമാണ് ലാസ്റ്റ് സീന്‍. വാട്സാപ്പ് ചാറ്റിംഗിന്റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീന്‍ കാണപ്പെടുക,എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പലരുടെയും ഈ സംവിധാനം അപ്രത്യക്ഷമായിരുന്നു.

വാട്സാപ്പ് സെറ്റിംഗ്സില്‍ അക്കൗണ്ട് ഓപ്ഷനില്‍ പ്രൈവസിയില്‍ ലാസ്റ്റ് സീന്‍- എടുത്ത് നോക്കിയപ്പോള്‍ ഇതില്‍ ‘നോബഡി’ സെലക്ട് ആയി കിടക്കുന്നതാണ് പലരും കണ്ടത്. നേരത്തെ ‘എവരിബഡി’, ‘ മൈ കോണ്‍ടാക്റ്റ്’ എന്നീ ഓപ്ഷനുകള്‍ സെലക്ട് ചെയ്തിരുന്നവരുടെ സെറ്റിംഗ്സാണ് ‘നോബഡി’യാണ് സെറ്റ് ചെയ്തിരുന്നത്.

യുഎസ്, യുകെ, യൂറോപ്പ്, ഇന്ത്യ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള ഏഷ്യയുടെ ചില ഭാഗങ്ങളിലെ ഉപയോക്താക്കളെ ഈ പ്രശ്നം ബാധിച്ചു.

വാട്ട്‌സ്ആപ്പ് ഉടന്‍ വരുത്തുന്ന പ്രൈവസി സെറ്റിംഗ് മാറ്റത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ചില ടെക് വൃത്തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സാധ്യത.
ഇതിനെ തുടര്‍ന്ന് ചില മാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമാകാം പുതിയ പ്രശ്‌നം. ഇത് പ്രകാരം ഒരാള്‍ വാട്ട്‌സ്ആപ്പ്് ഉപയോഗിച്ച അവസാന സമയം ഇനി മുതല്‍ മറ്റൊരാള്‍ക്കു കാണാനാവില്ല എന്നതാകാം.

ഇതിനെ തുടര്‍ന്ന് വാട്ട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ ഓപ്ഷന്‍ ചിലപ്പോള്‍ ഒഴിവാക്കിയേക്കും എന്നും സൂചനകളുണ്ട്.

പ്രശ്‌നത്തില്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഇതേ പ്രശ്നത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിടുകയും ചെയ്യുന്നുണ്ടെങ്കിലും ഈ ട്വീറ്റുകള്‍ക്ക് കമ്പനിയില്‍ നിന്ന് ഔദ്യോഗിക ട്വീറ്റോ മറുപടിയോ ഔദ്യോഗികമായി നല്‍കിയിട്ടില്ല.

Top