വാട്ട്സ്ആപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറി

ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ ഇന്നലെ സാങ്കേതിക തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ട്. വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നും പരാതി ഉയരുന്നത്.

ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന, ലാസ്റ്റ് സീന്‍ സെറ്റിംഗാണ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയത്.

ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്നറിയാനും എപ്പോള്‍ അവസാനമായി വാട്ട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നതുമാണ് ലാസ്റ്റ് സീന്‍. വാട്‌സാപ്പ് ചാറ്റിംഗിന്റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീന്‍ കാണപ്പെടുക,എന്നാല്‍ ഇന്നലെ രാത്രിയോടെ പലരുടെയും ഈ സംവിധാനം അപ്രത്യക്ഷമായിരുന്നു.

ഇതിനായി വാട്‌സാപ്പ് സെറ്റിംഗ്‌സില്‍ അക്കൗണ്ട് ഓപ്ഷനില്‍ പ്രൈവസിയില്‍ ലാസ്റ്റ് സീന്‍- എടുത്ത് നോക്കിയപ്പോള്‍ ഇതില്‍ ‘നോബഡി’ സെലക്ട് ആയി കിടക്കുന്നതാണ് പലരും കണ്ടത്. നേരത്തെ ‘എവരിബഡി’, ‘ മൈ കോണ്‍ടാക്റ്റ്’ എന്നീ ഓപ്ഷനുകള്‍ സെലക്ട് ചെയ്തിരുന്നവരുടെ സെറ്റിംഗ്‌സാണ് ഇന്നലെ ‘നോബഡി’യാണ് സെറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച് വാട്ട്‌സ്ആപ്പ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Top