മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി ലിങ്ക് ചെയ്യാനൊരുങ്ങുന്നു. പുതിയ അപ്‌ഡേറ്റില്‍ മൂന്ന് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. സ്റ്റിക്കറുകള്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, ലിങ്ക്ഡ് അക്കൗണ്ട് എന്നിവയാണ് ഫീച്ചറുകള്‍.
സാധാരണ ആപ്ലിക്കേഷന്‍, വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്സ് എന്നീ ആന്‍ഡ്രോയിഡ് ഐഒഎസുകളിലാണ് ഫീച്ചറുകള്‍ ലഭ്യമാകുക. പുതിയ ഫീച്ചര്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് മ്യൂട്ട് കോണ്‍വര്‍സേഷനു പുറമെ നോട്ടിഫിക്കേഷന്‍ ബാഡ്ജും ലഭിക്കുന്നതാണ്. സൈലന്റ് ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.