ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സ് ആപ്പ് പുതിയ 4 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.ഡാര്‍ക്ക് മോഡ്,ക്യൂക്ക് എഡിറ്റ് മീഡിയ,സ്ഥിരം ഫോര്‍വേഡുകാര്‍,ക്യൂആര്‍ കോഡ് എന്നിവയാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ നാല് ഫീച്ചറുകള്‍.
വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായിട്ടുള്ളതാണ് ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട്. വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഈ പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സാധിക്കും. ചാറ്റില്‍ വരുന്ന മീഡിയാ ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് മാഡിയാ ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഒരു ചിത്രം തുറന്നാല്‍ അതിന് താഴെ എഡിറ്റ് ഷോട്ട് കട്ട് കാണാന്‍ സാധിക്കും. അത് പ്രസ് ചെയ്താല്‍, ഒരു എഡിറ്റിങ് സ്‌ക്രീനിലേക്ക് പോകുകയും ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
ഇത്തരത്തില്‍ എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുതിയ ഫയലായി ഫോണില്‍ ശേഖരിക്കപ്പെടും. ഗാലറിയില്‍ നിന്നും അവ തിരഞ്ഞെടുക്കാനും അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും സാധിക്കും.വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് വിവരം.
ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഉപയോഗിച്ച പല പേജുകളുടെയും നിറം മാറ്റുവാന്‍ വാട്ട്‌സ്ആപ്പിന് കഴിയും. രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്.്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്.
സ്ഥിരമായി നിങ്ങള്‍ക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നവരെ ‘ഫ്രീക്വന്റ് ഫോര്‍വേഡര്‍’ എന്ന് വാട്ട്‌സ്ആപ്പ് ലേബല്‍ ചെയ്യും. ഇത് വഴി സ്പാം സന്ദേശം അയക്കുന്നവരുമായി നിങ്ങള്‍ക്ക് അകലം പാലിക്കാന്‍ സാധിക്കും. നിലവില്‍ തന്നെ ദിവസം 5 മെസേജ് മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ എന്ന നിബന്ധന വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.
നിലവില്‍ ചില ആപ്പുകളില്‍ ഉള്ള ഫീച്ചറണ് ക്യൂആര്‍ കോഡ്. ഒരാളുടെ അക്കൗണ്ട് നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. അയാളുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി.