ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തും

പുതിയൊരു വെരിഫിക്കേഷൻ സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ്. പുതിയൊരു അകൗണ്ട് ക്രിയേറ്റ് ചെയ്യുകയോ നിലവിലുള്ള അകൗണ്ട് മറ്റൊരു ഫോണിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ പുതിയ വെരിഫിക്കേഷൻ കൊണ്ടുവരാനാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്. നിലവിലുള്ളത് എസ്എംഎസ് വഴിയോ വോയിസ് കോളിങ് വഴിയോ ഓതന്റിക്കേഷൻ നടത്തുന്ന രീതിയാണ്. പുതിയ ഫീച്ചർ ഓതന്റിക്കേഷൻ സംവിധാനം കൂടുതൽ ലളിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ വെരിഫിക്കേഷൻ രീതിക്ക് ഫ്ലാഷ് കോൾ ടെക്നിക്ക് എന്നായിരിക്കും പേരെന്നാണ് സൂചനകൾ. ഓതന്റിക്കേഷൻ സമയത്ത് ഫോൺ നമ്പറിലേക്ക് വാട്സ്ആപ്പ് ഒരു വോയ്‌സ് കോൾ ചെയ്യുകയും അത് ഓട്ടോമാറ്റിക്കായി വെരിഫൈ ചെയ്യുകയും ചെയ്യുമെന്നാണ് സൂചനകൾ. നിലവിലുള്ള ഉപയോക്താക്കൾക്കായി ഡാറ്റാബേസിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫോൺ നമ്പറുമായി വാട്സ്ആപ്പ് മാച്ച് ചെയ്യും. പുതിയ ഉപയോക്താക്കൾക്ക് ഫ്ലാഷ് കോൾ രീതി ഉപയോഗിച്ച് അക്കൌണ്ട് ക്രിയേറ്റ് ചെയ്യാം.

Top