ഹൈ-റസലൂഷൻ വീഡിയോകൾ ഇനി വാട്സാപ്പിലൂടെയും അയക്കാം

പുതിയൊരു സവിശേഷത കൂടി കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളിലാണ് വാട്സ്ആപ്പ് . വാട്സ്ആപ്പിലൂടെ അയക്കുന്ന വീഡിയോകളുടെ ക്വാളിറ്റി വർധിപ്പിക്കുന്ന ഫീച്ചറാണ് പുതുതായി ചേർക്കുന്നത്. ഈ ഫീച്ചർ പരീക്ഷിച്ച് വരികയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

നിലവിൽ ഉയർന്ന നിലവാരമുള്ള വീഡിയോകൾ അയയ്‌ക്കുമ്പോൾ വാട്സ്ആപ്പ് അത് ഓട്ടോമാറ്റിക്കായി കംപ്രസ് ചെയ്‌താണ് അയക്കുന്നത്. ഇത് ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നമായിരുന്നു. എന്നാൽ പുതിയ ഫീച്ചറിലൂടെ ഈ പോരായ്മ പരിഹരിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. ഹൈ-റസലൂഷനുള്ള വീഡിയോകൾ പോലും ക്വാളിറ്റി നഷ്ടമാകാതെ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചർ വരുന്നത്.

ഈ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ പരീക്ഷണാടിസ്ഥനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഫോണിലുള്ള വീഡിയോ മറ്റൊരാളിലേക്ക് അയക്കാനായി കോൺടാക്ട് തിരഞ്ഞെടുത്താൽ മൂന്ന് ഓപ്ഷനുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ ഓപ്ഷൻ ഓട്ടോ മോഡ് ആണ്. ഇത് നിലവിലുള്ളത് പോലെ കംപ്രഷൻ അൽഗോരിതം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ക്വാളിറ്റി കമ്പ്രസ് ചെയ്ത് ചെറിയ ഫയലായി വീഡിയോ സ്വീകരിക്കുന്ന ആളിലേക്ക് എത്തിക്കുന്നു.

Top