വാട്‍സ്ആപ്പ് ഇനി നിർമ്മാതാവിന്റെ റോളിൽ; ആദ്യ ഷോർട്ട് ഫിലിം റിലീസ് നാളെയാണ്

ന്യൂഡൽഹി: സന്ദേശങ്ങൾ കൈമാറുക എന്നതിൽ നിന്ന് അപ്പുറത്തേക്ക് വാട്‌സ്ആപ്പ് ഒരുപടികൂടി മുന്നേറിയിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥയിലുള്ള കമ്പനി സിനിമാനിർമാണ മേഖലയിലേക്ക് കൂടി കടന്നിരിക്കുന്നു. ഇതിന്റെ ഭാഗമായി നിർമിച്ച ആദ്യ ഷോർട്ട് ഫിലിം ‘നൈജ ഒഡീസി’ ആമസോൺ പ്രൈം വീഡിയോയിലും യൂട്യൂബിലും സെപ്തംബർ 21 ന് പ്രദർശിപ്പിക്കും. 12 മിനിറ്റുള്ളതാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. വാട്‍സ്ആപ്പ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

നൈജീരിയൻ മാതാപിതാക്കൾക്ക് ഗ്രീസിൽ ജനിച്ച എൻബിഎ കളിക്കാരനായ ജിയാനിസ് ആന്ററ്റോകൗൺപോയുടെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്. അതേസമയം,’നൈജ ഒഡീസി’ വാട്‍സ്ആപ്പിനെ പ്രൊമോട്ട് ചെയ്യുന്നതായിരിക്കും.’നമ്മുടെ ബഹുമുഖ ജീവിതത്തെ സ്വീകരിക്കാൻ വാട്‌സ്ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് കാണിക്കുന്ന കഥയാണ് ‘നൈജ ഒഡീസി’. ജീവിതയാത്രക്കിടയിൽ ഏറ്റവും പ്രധാനപ്പെട്ടവരുമായി വാട്‌സ്ആപ്പ് എങ്ങനെ ബന്ധിപ്പിക്കുന്നു എന്നും ഈ ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നുണ്ടെന്ന് കമ്പനി വക്താക്കൾ പറഞ്ഞു.

 

Top