WhatsApp now rolls out video calling feature, for now in beta

ലോകത്തെ ഒന്നാം നമ്പര്‍ ചാറ്റ് ആപ്പ് ആയ വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു. ബീറ്റാ മോഡിലുള്ള ഫീച്ചര്‍ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഐഫോണ്‍, ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കും ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കും.

സ്പാനിഷ് വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച ആദ്യവാര്‍ത്ത പുറത്തുവിട്ടത്. ആപ്പ് അപ്‌ഡേറ്റ് ചെയ്ത് വിന്‍ഡോസ് ഫോണ്‍ യൂസര്‍മാര്‍ക്ക് ഫീച്ചര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം.

മറുതലയ്ക്കലുള്ള ആളുടെ കൈവശം വിന്‍ഡോസ് ഫോണും അതില്‍ വീഡിയോ കോളിങ് ഫീച്ചറും ഉണ്ടാകണം. അല്ലെങ്കില്‍ കോള്‍ ചെയ്യാന്‍ സാധിക്കില്ല.

ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകളാകും വരുക. വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍. വോയ്‌സ് കോള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുള്ളതാണ്. വീഡിയോ കോള്‍ ഫീച്ചര്‍ വഴി യൂസര്‍മാര്‍ക്ക് മറുതലയ്ക്കുള്ള ആളെ കണ്ട് സംസാരിക്കാം.

ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും യൂസര്‍ക്ക് ലഭിക്കും.

ഐഒഎസ്, ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായി വാട്‌സ്ആപ്പ് അടുത്തിടെ സ്‌നാപ്പ്ചാറ്റിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ആപ്പ് ക്യാമറയിലെടുത്ത ചിത്രങ്ങളിലും വീഡിയോകളിലും ചിത്രം വരക്കാന്‍ അവസരം നല്‍കുന്ന ഫീച്ചറായിരുന്നു അത്.

ഫോട്ടോയിലും വീഡിയോയിലും എഴുതാനും ഇമോജികള്‍ ചേര്‍ക്കാനും ഫീച്ചര്‍ വഴി സാധിക്കും.

ലോകത്തെ ചാറ്റ് ആപ്പുകളില്‍ വാട്‌സ്ആപ്പ് ആണ് ഒന്നാം സ്ഥാനത്ത്. 100 കോടിയിലധികം വരും വാട്‌സ്ആപ്പ് യൂസര്‍മാരുടെ എണ്ണം.

Top