ക്വാളിറ്റിയില്‍ കോംപ്രമൈസ് ഇനി വേണ്ടെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ചിത്രങ്ങള്‍ എച്ച് ഡി മികവോടെ വാട്ട്‌സ്ആപ്പ് ചെയ്യാം

പയോക്താക്കള്‍ക്ക് പുതിയ പുതിയ അപ്ഡേഷന്‍ നല്‍കുകയാണ് വാട്ട്‌സ്ആപ്പ്. അയക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതിക്കും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കമ്പനി. നിലവില്‍ ഫോട്ടോ ഷെയറിങ് സംവിധാനം അപ്‌ഡേറ്റ് ചെയ്‌തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതോടെ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ അയക്കാനാകുമെന്നതാണ് മെച്ചം. രാജ്യാന്തര തലത്തില്‍ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോകളും ഇത്തരത്തില്‍ കൈമാറാനാകും.

എച്ച്.ഡി അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി വാട്‌സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം.

കൂടാതെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്ക്കും പോലെ തന്നെ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി അല്ലെങ്കില്‍ എച്ച്ഡി ക്വാളിറ്റി എന്നിവയില്‍ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. അതില്‍ ആവശ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.

കഴിഞ്ഞ ദിവസം ആപ്പ് എ.ഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ എഐ ഉപയോഗിച്ച് പുതിയ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പില്‍ പുതിയ എ.ഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Top