ആന്‍ഡ്രോയിഡ്, ഐഒഎസ് ബീറ്റ് വേര്‍ഷനില്‍ യുപിഐ പിന്തുണയുളള വാട്ട്‌സാപ്പ് പേയ്‌മെന്റുകള്‍ ലഭ്യമാക്കാന്‍ പദ്ധതി. യുപിഐ അടിസ്ഥാനമാക്കിയ പേയ്‌മെന്റ് ഫീച്ചര്‍ വാട്ട്‌സാപ്പ് ഇപ്പോള്‍ പരിശോധന ഘട്ടത്തിലാണ്. തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമാണ് സവിശേഷത ആദ്യം നടപ്പിലാക്കുക.
ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) മാനദണ്ഡം ഉപയോഗിച്ചു കൊണ്ട് പണം അയയ്ക്കാനും സ്വീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കും. വാട്ട്‌സാപ്പ് വേര്‍ഷന്‍ 2.8.41 ഐഒഎസ് ഉപഭോക്താക്കള്‍ക്കും 2.18.41 ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കുമാണ് ലഭ്യമാകുക.
ഗിസ്‌മോ ടൈംസിലാണ് വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ആദ്യമായി പരിചയപ്പെടുത്തിയത്. ഇപ്പോള്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ബീറ്റ ആപ്പില്‍ വാട്ട്‌സാപ്പ് പേയ്‌മെന്റ് ലഭ്യമാണ്. ഈ സവിശേഷത അറ്റാച്ച്‌മെന്റ് മെനു വഴി ഒരു ചാറ്റ് വിന്‍ഡോയില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.
ഗാലറി, വീഡിയോ, ഡോക്യുമെന്റുകള്‍ മുതലായ ഓപ്ഷനുകള്‍ക്കൊപ്പമാണ് ഈ ഓപ്ഷനും കാണാന്‍ സാധിക്കുന്നത്. പേയ്‌മെന്റുകളില്‍ ക്ലിക്ക് ചെയ്താല്‍ ഒരു disclaimer വിന്‍ഡോ തുറക്കും. അതിനു ശേഷം ബാങ്കുകള്‍ തിരഞ്ഞെടുക്കാം.
യുപിഐയുമായി ബന്ധിപ്പിക്കുന്നതിന് താത്പര്യമുളള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം. യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഇതു വരെ ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്‍ നമ്പര്‍ ആവശ്യപ്പെടും. ഇതു കൂടാതെ യുപിഐ ആപ്ലിക്കേഷനോ ബാങ്കിന്റെ വെബ്‌സൈറ്റോ, ആപ്ലിക്കേഷനോ വഴി യുപിഐ അക്കൗണ്ട് ഉണ്ടാക്കണം.
വാട്ട്‌സാപ്പ് പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ വിജയകരമായി പേയ്‌മെന്റ് നടത്താന്‍ അയയ്ക്കുന്ന ആള്‍ക്കും സ്വീകരിക്കന്നയാള്‍ക്കും വാട്ട്‌സാപ്പ് പേയ്‌മെന്റ് ആപ്പ് ഉണ്ടായിരിക്കണം.