വാട്‌സാപ്പിൽ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു. രാജ്യത്തെ 20 മില്യണ്‍ പേര്‍ക്ക് ഈ പെയ്‌മെന്റ് സംവിധാനം ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇത് നിലവിൽ വന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനും യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സും(യുപിഐ) കഴിഞ്ഞ നവംബറില്‍ പണമിടപാട് സംവിധാനമൊരുക്കാന്‍ വാട്‌സാപ്പിന് അനുമതി നല്‍കിയിരുന്നു. സന്ദേശമയക്കുന്നതു പോലെ എളുപ്പത്തിൽ പണം കൈമാറാനുള്ള സംവിധാനമാണിത്.
പണമിടപാടിനുള്ള സൗകര്യം വന്നതോടെ രാജ്യത്ത് ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം കൂടുതല്‍ പേരിലേയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണമേഖലകളിലും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ പ്രചാരം ലഭിക്കും.