ഭോപാല്‍: വാട്‌സ്ആപ്പില്‍ വിവാദ പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന മധ്യപ്രദേശിലെ രാജ്ഘട്ട് സ്വദേശിയായ ജുനൈദ് ഖാനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കുടുംബം.
ഇര്‍ഫാന്‍ എന്ന യുവാവ് ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനായിരുന്ന ജുനൈദിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ജുനൈദിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേസിനാസ്പദമായ സംഭവം പോസ്റ്റ് ചെയ്തതിന് പിന്നാലെ അഡ്മിനായിരുന്ന ഇര്‍ഫാന്‍ എന്നയാള്‍ ഗ്രൂപ്പ് വിട്ട് പോയെന്നും തുടര്‍ന്ന് ”ഡിഫോള്‍ട്ട്” അഡ്മിനായി ജുനൈദ് മാറുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ജുനൈദ് ഗ്രൂപ്പിലെ മെമ്പര്‍ മാത്രമായിരുന്നെന്നും സംഭവം നടക്കുമ്പോള്‍ ജുനൈദ് റത്‌ലം എന്ന സ്ഥലത്തായിരുന്നെന്നും കുടുംബം അറിയിച്ചു. അതേസമയം ജുനൈദിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടു.