വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വാകാര്യത നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ജനങ്ങളുടെ സ്വാകാര്യത ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്ത് സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് മാസം 15 വരെ നീട്ടിവച്ചിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്‌സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Top