വാട്സ് ആപ്പിന്‍റെ പ്രവര്‍ത്തനം അല്‍പ്പ നേരം നിലച്ചത് ലോകമെങ്ങുമുള്ള ഉപയോക്താക്കളില്‍ ആശങ്കയുണ്ടാക്കി.
വാട്ട്‌സ്ആപ്പ് സേവനം ലോകമെങ്ങും ഇരുപത് മിനിറ്റ് നിലച്ചതായാണ് വിവരം.
സെര്‍വറുകള്‍ തകരാറിലായതാണ് സേവനം നിലയ്ക്കാന്‍ കാരണമെന്ന് സൂചന.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രവര്‍ത്തനരഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലായിരുന്നു. വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.