വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ അപ്‌ഡേറ്റുകള്‍ എത്തുന്നു

whatsapp

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിച്ചതായി റിപ്പോര്‍ട്ട്.

ഗ്രൂപ്പ് ചാറ്റില്‍ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും, ജനങ്ങളുടെ സുരക്ഷയില്‍ തങ്ങള്‍ ബോധവാന്മാരാണെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ്ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വാട്‌സ്ആപ്പ് പ്രതികരണം നടത്തിയത്.

മഹാരാഷ്ട്ര, ആസാം, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങള്‍ കാരണം ജനങ്ങള്‍ അക്രമാസക്തരായിരുന്നു. മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജ സന്ദേശങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു വാട്‌സ്ആപ്പിന്റെ പ്രതികരണം. ഗ്രൂപ്പ് ചാറ്റ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന ഫീച്ചര്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാട്‌സ്ആപ്പ് വക്താവിന്റെ പ്രതികരണം

Top