ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതോടെ നിരവധി പുതിയ ഫീച്ചറുകള്‍ വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ ചാറ്റിങ് ആപ്പ് മാത്രമായിരുന്ന വാട്ട്‌സാപ്പ് ഇപ്പോള്‍ എത്തുന്നത് വീഡിയോ കോള്‍, വോയ്‌സ് കോള്‍, വാട്ട്‌സാപ്പ് സ്റ്റോറികള്‍ , ഗിഫ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ്.
വാട്ട്‌സാപ്പ് വീഡിയോയും ഫോട്ടോയും ഡിവൈസില്‍ സേവ് ചെയ്യുന്നതിനുള്ള മൂന്ന് മാര്‍ഗങ്ങളാണ് മൂന്ന് മാര്‍ഗങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാര്‍ഗങ്ങള്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രാവര്‍ത്തികമാക്കാം.
സ്റ്റാറ്റസില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ ഇത് ആന്‍ഡ്രോയ്ഡ് ഡിവസിലെ ‘.Statues’ ഫോള്‍ഡറില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഫോള്‍ഡര്‍ ശരിക്കും വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇമേജ് അല്ലെങ്കില്‍ വീഡിയോ ഗാലറിയില്‍ സേവ് ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി ഉള്ളതാണ്. ഈ സന്ദര്‍ഭത്തില്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസ് കോപി ചെയ്യുന്നതിന് വേണ്ടി ഫോള്‍ഡര്‍ അണ്‍ഹൈഡ് ചെയ്യണം.
നിശ്ചിത സമയത്തിനുള്ളിള്‍ ഇമേജ് സേവ് ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതാണ്. വീഡിയോസിന്റെ കാര്യത്തില്‍ സ്‌ക്രീന്‍ റെക്കോഡിങ് ഉപയോഗിച്ച് വീഡിയോ ഫോള്‍ഡറില്‍ ഇത് സേവ് ചെയ്യാം.
വാട്‌സ്ആപ്പ് സ്റ്റോറി സേവ് ചെയ്യുന്നതിന് പ്ലേസ്റ്റോറില്‍ നിന്നും സ്‌റ്റോറി സേവര്‍ ഡൗണ്‍ ലോഡ് ചെയ്യുക എന്നതാണ് മൂന്നാമത്തെ മാര്‍ഗം.