whatsapp stop service on older smartphones

watsapp

ഴയ തലമുറ സ്മാര്‍ട്ട് ഫോണുകളില്‍നിന്ന് വാട്‌സ്ആപ്പ് പിന്മാറുന്നു. ഐഫോണ്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ പഴയ മോഡലില്‍നിന്നാണു വാട്‌സ്ആപ്പിന്റെ പിന്മാറ്റം. ഡിസംബര്‍ അവസാനത്തോടെ വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

പുത്തന്‍ ഫീച്ചറുകള്‍ നല്‍കാനുള്ള ശേഷി ആദ്യ തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സംസ്റ്റത്തിന് ഇല്ല എന്നതു ചൂണ്ടിക്കാട്ടിയാണ് വാട്‌സ്ആപ്പിന്റെ പിന്മാറ്റം.

ആന്‍ഡ്രോയ്ഡില്‍ 2.1, 2.2 വേര്‍ഷനുകളിലുള്ള ഇനി വാട്‌സ്ആപ്പ് നേവനം ലഭ്യമാകില്ല.കൂടാതെ വിന്‍ഡോസ് 7 ഉം അതിനു മുന്‍പുമുള്ള വേര്‍ഷനുകളിലും വാട്‌സ്ആപ്പ് കിട്ടില്ല. ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസ്, ഐഒഎസ്6ല്‍ പ്രവര്‍ത്തിക്കുന്ന മറ്റു മോഡലുകള്‍ എന്നിവയിലും വാട്‌സ്ആപ്പ് ലഭിക്കില്ല.

ഗൂഗിളിന്റെ കണക്കുപ്രകാരം ലോകത്തുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ 0.1 ശതമാനം ഫോണുകള്‍ മാത്രമേ ആന്‍ഡ്രോയ്ഡ് ഫ്രൊയോ എന്ന പഴയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.

ഈ ഫോണുകളില്‍നിന്നാണ് വാട്‌സ്ആപ്പ് പിന്മാറുന്നത്. ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം, സാന്‍ഡ്‌വിച്ച്, ജെല്ലിബീന്‍ ഒഎസുകളിലുള്ള ഫോണ്‍ കയ്യിലുള്ളവര്‍ തത്കാലം വിഷമിക്കേണ്ടതില്ല.

ആപ്പിളിന്റെ കണക്കുപ്രകാരം ഐഒഎസ്9 വേര്‍ഷനു താഴെയുള്ള വേര്‍ഷനുകളില്‍ എട്ടു ശതമാനം ഫോണുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.

ഐഒഎസ് 6നു താഴെയാണു നിങ്ങളുടെ ഫോണെങ്കില്‍ ഈ മാസം അവസാനം വരെയേ അതില്‍ വാട്‌സ്ആപ്പ് കിട്ടൂ. അതുകൊണ്ട് ഇന്നുതന്നെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്നു പരിശോധിക്കണം.

ബ്ലാക്‌ബെറി 10, നോക്കിയ എസ്40, സിംബിയാന്‍ എസ്60 തുടങ്ങിയ ഫോണുകള്‍ക്ക് ഡിസംബര്‍ അവസാനംവരെയെന്ന നിബന്ധനയില്‍ ഇളവു നല്‍കിയിട്ടുണ്ട്. വരുന്ന ജൂണ്‍ വരെ ഈ മോഡലുകളില്‍ വാട്‌സ്ആപ്പ് ലഭിക്കും.

Top