പ്രവര്‍ത്തനം നിലയ്ക്കുന്നു; ഇന്ന് മുതല്‍ ഈ ഫോണുകളോട് വാട്‌സ്ആപ്പ് ‘ബൈ’ പറയും

ഫോണ്‍, ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഐഫോണ്‍ 6, ആദ്യ ജനറേഷന്‍ ഐഫോണ്‍ എസ്ഇ, പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് നിശ്ചലമാകും. ആന്‍ഡ്രോയ്ഡ് 4.0.3യോ അതിനുശേഷമോ ഉള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലോ, ഐഒഎസ് വെര്‍ഷന്‍ 12ഓ അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ഇനി മുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ.

ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ(ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗ്യാലക്‌സി സീരീസിലുള്ള ആറ് ഫോണുകള്‍, വിന്‍കോ ഡാര്‍ക്ക് നൈറ്റ്, ഹുവായ് അസെന്‍ഡ് സീരീസിലെ മൂന്ന് ഫോണുകള്‍, ആര്‍ച്ചോസ് 53 പ്ലാറ്റിനം, എല്‍ജി ഒപ്റ്റിമസ് സീരീസിലെ പന്ത്രണ്ട് ഫോണുകള്‍, ലെനോവോ എ820, സോണി എക്‌സ്പീരിയ എം എന്നിങ്ങനെ 36 ഫോണുകളോട് വാട്‌സ്ആപ്പ് നാളെ ബൈ പറയും.

ഐഫോണ്‍ 5 , ഐഫോണ്‍ 5c എന്നീ രണ്ട് ഫോണുകളില്‍ 2022 ഡിസംബറില്‍ തന്നെ വാട്‌സ്ആപ്പ് നിലയ്ക്കുമെന്ന് കമ്പനി നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 6എസ് പ്ലസില്‍ നിന്നും വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്.

അതേസമയം, ആന്‍ഡ്രോയിഡ് ആപ്പ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ക്യാമറ മോഡ് അവതരിപ്പിച്ചു. പുതിയ ക്യാമറ മോഡ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഹാന്‍ഡ്സ് ഫ്രീ ആയി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനാകും.

നിലവില്‍, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ക്യാമറ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ ഫീച്ചറിലൂടെ വീഡിയോ മോഡിലേക്ക് മാറാന്‍ സാധിക്കുകയും അതുകൊണ്ട് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കാതെ തന്നെ വീഡിയോ ചിത്രീകരിക്കാനുമാകും.

Top