2021 ഓടെ ചില ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് എല്ലാ വര്‍ഷവും അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇതിലൂടെ യൂസര്‍മാര്‍ക്കായി പുതിയ ഫീച്ചറുകളും ലഭ്യമാകാറുണ്ട്. എന്നാല്‍ ഇനി വാട്‌സ്ആപ്പിന് ചില ഫോണുകളില്‍ കാലക്രമേണ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരും.
ആന്‍ഡ്രോയ്ഡ് – ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വാട്‌സ്ആപ്പിന്‌റെ പുതിയ വേര്‍ഷനുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെയാകുമ്പോള്‍ അവ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യും. അത്തരം ചില ഫോണുകളാണ് സാംസങ് എസ്2, മോട്ടറോള ഡ്രോയ്ഡ്, എല്‍.ജി ഒപ്ടിമസ് ബ്ലാക്, എച്ച്.ടി.എസ് ഡിസയര്‍, ഐ.ഒ.എസ്, ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് എന്നിവ