ഫോർവേഡ് മെസ്സേജുകൾക്ക് തടയിടാൻ വാ‌ട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

ഫോർവേഡ് മെസ്സേജുകൾക്ക് തടയിടാൻ ഒരുങ്ങി വാ‌ട്സ്ആപ്പ്. ഗ്രൂപ്പുകളിലേക്ക് മെസ്സേജുകൾ ഫോർവേഡ് ചെയ്യുന്നതുമാ ബന്ധപ്പെട്ട് പുതുയ ഫീച്ചർ ഒരുക്കാനാണ് പുതിയ വിവരം. പല ഗ്രൂപ്പുകളിലേക്ക് അനാവശ്യമായി സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നത് തടയാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. വായിക്കുക പോലും ചെയ്യാതെ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

വ്യാജ വാർത്തകൾ കൂടുതലായി പ്രചരിക്കുന്ന സോഷ്യൽമീഡിയയാണ് വാ്സ്ആപ്പ്. ഒരു സമയം ഒരു ചാറ്റിലേക്ക് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റ് വാട്സ്ആപ്പ് മുമ്പ് പുറത്തിറക്കിയിരുന്നു. ഫോർവേഡ് മെസേജുകൾ വൈറൽ ആകുന്നത് തടയാൻ ഫോർവേഡ് മെസേജുകൾക്ക് വാട്‌സ്ആപ്പ് പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.

ഒന്നിൽ കൂടുതൽ തവണ ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾ ഇരട്ട അമ്പടയാളങ്ങൾ ഉപയോഗിച്ച് വാട്സ്ആപ്പ് ലേബൽ ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് അപ്ഡേറ്റ് പ്രഖ്യാപിച്ചത്. വാബീറ്റഇൻഫോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

” ഒരു സന്ദേശം ഫോർവേഡ് ചെയ്‌തതായി അടയാളപ്പെടുത്തുമ്പോൾ, ഒരു സമയം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് അത് ഫോർവേഡ് ചെയ്യാൻ ഇനി സാധ്യമല്ല. നിങ്ങൾക്ക് ഈ സന്ദേശം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്യണമെങ്കിൽ, നിങ്ങൾ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോർവേഡ് ചെയ്യേണ്ടതുണ്ട്, ” റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് സെർച്ച് മെസേജ് ഷോർട്ട്കട്ട് എന്ന പുതിയ ഫീച്ചറിൽ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രൊഫൈലിലേക്ക് പോയി ചാറ്റിനുള്ളിൽ ഒരു പ്രത്യേക മെസേജ് സെർച്ച് ചെയ്ത് കണ്ടെത്താൻ യൂസറിനെ സഹായിക്കുന്ന ഫീച്ചറാണ് തയ്യാറാകുന്നത്. ഇത് ചില ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് ഉപ്പോൾ തന്നെ ലഭ്യമാണ്. സെർച്ച് മെസേജ് ഷോർട്ട്കട്ട് ഐഒഎസ് ഉപയോക്താക്കൾക്കും പരീക്ഷണത്തിനായി നൽകാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ.

Top