ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യവുമായി വാട്സാപ്പ്

പഭോക്താക്കായി കൂടുതല്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സാപ്പ്. അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ പുതിയ വഴിയാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

അടുത്തിടെയാണ് ഒരു വാട്സാപ്പ് ആപ്പില്‍ രണ്ട് ഫോണ്‍ നമ്പറുകള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് കൊണ്ടുവന്നത്. മുമ്പ് ഡ്യുവല്‍ ആപ്പ്, ക്ലോണ്‍ ആപ്പ് ഉപയോഗിച്ച് മാത്രമേ രണ്ട് വ്യത്യസ്ത വാട്സാപ്പ് അക്കൗണ്ട് ഒരു ഫോണില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.എങ്കിലും ഈ ഫീച്ചര്‍ ഇനിയും എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. നവംബര്‍ മാസം കൂടുതല്‍ പേരിലേക്ക് അപ്ഡേറ്റായി മള്‍ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തിയേക്കും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ആദ്യം ലഭിക്കുക.

നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്സാപ്പില്‍ ലോഗിന്‍ ചെയ്യാനാവുക. ഇമെയില്‍ വെരിഫിക്കേഷന്‍ എത്തുന്നതോടെ ഇമെയില്‍ ഐഡി ഉപയോഗിച്ചും വാട്സാപ്പില്‍ ലോഗിന്‍ ചെയ്യാനാവും. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.24.10, 2.23.24.8, 2.23.24.9 വേര്‍ഷനുകളിലാണ് ഈ അപ്ഡേറ്റുള്ളത്.

 

Top