വാട്ട്‌സാപ്പിന്റെ വ്യാജപതിപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍.
‘WhatsApp Inc.’എന്ന ഔദ്യോഗിക ഡെവലപ്പര്‍ വിലാസത്തിന് സമാനമായ പേരുകളിലാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്നത്.
ഏഴില്‍ കൂടുതല്‍ വ്യാജ പതിപ്പുകളാണ് പ്ലേ സ്റ്റോറില്‍ ഉള്ളത്. സുരക്ഷിതമല്ലാത്ത ഇത്തരം വ്യാജ പതിപ്പുകള്‍ നിരവധി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘ടെംപിള്‍ റണ്‍ 2’ എന്ന ജനപ്രിയ ഗെയിമിന്റെയും ഇതുവരെയും പുറത്തിറക്കിയിട്ടില്ലാത്ത വാട്‌സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്റെയും വ്യാജപതിപ്പുകള്‍ ഉണ്ടെന്നാണ് വിവരം.
രൂപസാദൃശ്യമുള്ളതിനാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യത കൂടുതലാണ്.