ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനവുമായി വാട്‌സ് ആപ്പ്

ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനവുമായി വാട്‌സ് ആപ്പ്. ഫിംഗര്‍ പ്രിറ്റ് സംവിധാനം വരുന്നതോടെ വാട്‌സ് ആപ്പില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.

ബയോമെട്രിക് ഓതന്റിക്കേഷന്‍ വരുന്നതോടെയാണ്‌ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്നത്‌. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് അണ്‍ലോക്ക് ചെയ്താല്‍ മാത്രമെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുക്കാന്‍ സാധിക്കൂ. ഐഫോണില്‍ ഈ ഫീച്ചറുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

Top