ഫെയ്‌സ്ബുക്ക് ഫീച്ചറിന് സമാനമായ രീതിയിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു.
കഴിഞ്ഞ വര്‍ഷം അവസാനമാണ് വാട്‌സ്ആപ്പില്‍ സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റാഗ്രാം മാതൃകയില്‍ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കളെ സ്റ്റാറ്റസ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വാട്‌സ്ആപ്പിന്റെ പുതിയ മുനുക്ക് പണികള്‍.
ചിത്രങ്ങള്‍ സഹിതം ടെക് വെബ്‌സൈറ്റായ ആന്‍ഡ്രോയ്ഡ് പോലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്‌സാപ്പിന്റെ ബീറ്റ പതിപ്പുകളില്‍ പുതിയ ഫീച്ചറിന്റെ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
സ്‌ക്രീന്‍ ഷോട്ട് ഇമേജുകളില്‍ സ്റ്റാറ്റസ് സ്‌ക്രീന്‍ ടൈപ്പ് ചെയ്യാനുള്ള സ്‌ക്രീനിന് പുതിയ നിറമാണുള്ളത്.
ഇമോജികള്‍ ചേര്‍ക്കാനും ഫോണ്ട് സെലക്റ്റ് ചെയ്യാനും നിറം മാറ്റാനുമുള്ള മൂന്ന് ഐക്കണുകളും ഉണ്ടാവും.
പരീക്ഷണ ഘട്ടത്തിലായതുകൊണ്ടുതന്നെ ഇതുതന്നെയായിരിക്കണം സ്റ്റാറ്റസ് ഫീച്ചറിലെ പുതിയ അപ്‌ഡേറ്റ് എന്ന് സ്ഥിരീകരിക്കാനാവില്ല.