ക്വിക്ക് എഡിറ്റ് ഫീച്ചറുമായി വാട്‌സ് ആപ്പ്; ഇനി ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായി ഒരു ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് അവതരിപ്പിക്കാനാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

ഈ പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സാധിക്കും. ചാറ്റില്‍ വരുന്ന മീഡിയാ ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് മാഡിയാ ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഒരു ചിത്രം തുറന്നാല്‍ അതിന് താഴെ എഡിറ്റ് ഷോട്ട് കട്ട് കാണാന്‍ സാധിക്കും. അത് പ്രസ് ചെയ്താല്‍, ഒരു എഡിറ്റിങ് സ്‌ക്രീനിലേക്ക് പോകുകയും ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

ഇത്തരത്തില്‍ എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുതിയ ഫയലായി ഫോണില്‍ ശേഖരിക്കപ്പെടും. ഗാലറിയില്‍ നിന്നും അവ തിരഞ്ഞെടുക്കാനും അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും സാധിക്കും.വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് വിവരം.

Top