ദില്ലി: വാട്ട്‌സ്ആപ്പിൽ ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കും. കൃത്യമായ ഇടവേളകളില്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഈ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചര്‍.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഇപ്പോൾ ആന്‍ഡ്രോയ്ഡ്, ബീറ്റ ബീറ്റ ആപ്പുകളിൽ ചില ബീറ്റ ടെസ്റ്ററുകൾക്കായി സ്വയം സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ഫീച്ചര്‍ പരീക്ഷിക്കുന്നു എന്നാണ് വിവരം. ആൻഡ്രോയിഡ് 2.22.24.2 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ബീറ്റ പുറത്തിറങ്ങിയതിന് ശേഷം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയെന്നാണ് വിവരം.
ഇത് പ്രകാരം കോണ്‍ടാക്റ്റില്‍ ‘Me’ എന്ന ഒരു കോണ്‍ടാക്റ്റ് കൂടി ആഡ് ചെയ്തിട്ടുണ്ടാകും. അതിലേക്ക് നിങ്ങള്‍ക്ക് സന്ദേശം അയക്കാം. അതില്‍ നിങ്ങൾക്ക് സ്വയം സന്ദേശങ്ങൾ അയയ്ക്കാൻ അനുവദിക്കുന്നു. നിങ്ങള്‍ക്ക് ഒരു ലിങ്ക് പെട്ടെന്ന് കിട്ടി. അത് സൂക്ഷിക്കണമെങ്കില്‍ അത് നിങ്ങള്‍ക്ക് സ്വയം അയക്കാം. അതായത് ചില കാര്യങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ സേവ് ചെയ്യാന്‍ ഇത് നല്ലതാണ്.
ഇതിന് പുറമേ ഇപ്പോള്‍ തന്നെ ഒരേ വാട്ട്സ്ആപ്പ് അക്കൌണ്ട് തന്നെ നിരവധി ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കുന്നവരുണ്ട്. അപ്പോള്‍ നിങ്ങളുടെ ഉപകരണങ്ങൾക്കിടയിൽ ഫയലുകൾ കൈമാറാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വയം സന്ദേശം അയയ്‌ക്കുന്നത് ഉപയോഗപ്രദമായ ഒരു സവിശേഷതയാണ്.