വാട്സ് ആപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇപ്പോള്‍
ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
തീംസ് എന്ന പേരില്‍ ഒരു പുതിയ സെക്ഷന്‍ വാട്സാപ്പ് സെറ്റിങ്സില്‍ ആരംഭിക്കാനാണ് പോവുന്നത്. അതില്‍ ലൈറ്റ് തീം, ഡാര്‍ക്ക് തീം, ബാറ്ററി സേവര്‍ തീം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും. ബാറ്ററി സേവര്‍ തീം ഫോണിന്റെ ബാറ്ററി സെറ്റിങ്സുമായി ബന്ധപ്പെട്ടുള്ളതാണ്. ഫോണിന്റെ ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ ആപ്പിലെ ഡാര്‍ക്ക് മോഡ് ഓണ്‍ ആവുന്ന സംവിധാനമാണിതില്‍ നല്‍കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 9.0 പൈ ഓഎസിലോ അതിന് മുമ്പുള്ള ആന്‍ഡ്രോയിഡ് ഒഎസിലോ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഈ ബാറ്ററി സേവര്‍ ഫീച്ചര്‍ ലഭിക്കുക.