വാട്‌സ് ആപ്പ് ഇടയ്ക്കിടെയുള്ള അപ്‌ഡേറ്റുകളിലൂടെ മികച്ച ഫീച്ചറുകളുമായാണ് ഉപയോക്താക്കള്‍ക്കിടയില്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ബ്ലോക്ക് ചെയ്ത കോണ്‍ടാക്ടുകള്‍ പ്രത്യേകം കാണാന്‍ സൗകര്യമൊരുക്കുന്ന സംവിധാനം ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് വാട്‌സ് ആപ്പ്.
ഉപയോക്താക്കള്‍ അപ്ലിക്കേഷനില്‍ ബ്ലോക്ക്ഡ് കോണ്‍ടാക്ട്‌സ് നോട്ടീസ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ബ്ലോക്ക് ചെയ്യുന്ന കോണ്‍ടാക്റ്റുകളെ ചാറ്റ് വിന്‍ഡോയില്‍ കാണിക്കുമ്പോഴെല്ലാം ഒരു ബബിള്‍ കൂടി അതിനൊപ്പം കാണിക്കും. നിങ്ങള്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റിന്റെ ബ്ലോക്ക് എടുത്ത് മാറ്റാന്‍ ഈ ബബിളില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ടാപ്പ്‌ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കോണ്‍ടാക്ട് ബ്ലോക്ഡ്, ടാപ്പ് ടു അണ്‍ബ്ലോക്ക് കോണ്‍ടാക്ട് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. എളുപ്പത്തില്‍ ഒരാളെ അണ്‍ബ്ലോക്ക് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.
ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഡാര്‍ക്ക് തീം ഫീച്ചറിനൊപ്പം ഈ പുതിയ സംവിധാനം പുറത്തിറങ്ങില്ലെന്നാണ് സൂചന. ഇതുവരെ ഇത് ബീറ്റ വേര്‍ഷനില്‍ കൊണ്ടുവന്നിട്ടില്ല. എന്നാല്‍ അധികം വൈകാതെ ബ്ലോക്ക്ഡ് കോണ്‍ടാക്ട് നോട്ടീസ് ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ലഭ്യമായി തുടങ്ങും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ആപ്പിലായിരിക്കും ആദ്യം ഈ ഫീച്ചര്‍ കൊണ്ടുവരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.