ഇനി വാട്സ് ആപ്പിലും നെറ്റ്ഫ്ലിക്സ് വീഡിയോ കാണാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

നി വാട്സ് ആപ്പിൽ നെറ്റ്ഫ്ലിക്സ് വീഡിയോ കാണാൻ സാധിക്കുന്ന ഫീച്ചർ വാട്സ് ആപ്പ് നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സ് ട്രെയിലര്‍ ലിങ്കുകള്‍ വാട്സ് ആപ്പിൽ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആയി കാണാന്‍ സാധിക്കുന്ന ഫീച്ചറാണ് കൊണ്ടുവരുന്നത്.

മാത്രമല്ല വാട്സ് ആപ്പിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്സ് ആപ്പിൽ നിന്നും പുറത്തിറങ്ങാതെ തന്നെ കാണാന്‍ സാധിക്കും. എന്നാല്‍ വാട്സ് ആപ്പ് ചാറ്റുകളില്‍ വരുന്ന നെറ്റ്ഫ്‌ളിക്‌സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നേരെ നെറ്റ്ഫ്‌ളിക്‌സ് ആപ്പിലേക്ക് റീഡയറക്ട് ആവുകയാണ് ചെയ്യാറ്. എന്നാല്‍ ഈ സ്ഥിതിയിലും താമസിയാതെ മാറ്റം വരുന്നതാകും.

പ്ലേ ബട്ടനോടുകൂടിയ തമ്പ്‌ നെയ്ല്‍ ചിത്രസഹിതമാണ് നെറ്റ്ഫ്‌ളിക്‌സ് ട്രെയിലര്‍ ലിങ്കുകള്‍ വാട്സ് ആപ്പ് ചാറ്റില്‍ വരിക. വാട്സ് ആപ്പിന്റെ ഐ.ഓ.എസ് ആപ്പിന് വേണ്ടിയാണ് ഇത് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം ആപ്പിള്‍ ഫോണുകളിലാണ് ഫീച്ചര്‍ ആദ്യം ലഭിക്കുക.

Top