ന്യൂയോർക്ക്: വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം സംബന്ധിച്ച് പ്രതിഷേധം നിലനിൽക്കെ തന്നെ മെയ് 15 മുതൽ സ്വകാര്യത നയം നിലവിൽ വരും. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വാട്‌സ്ആപ്പ് വിശദമാക്കി.
ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ നയമെന്ന് കാണിച്ച് വലിയ വിമർശനമാണ് ഉയർന്നത്. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്നും ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുകയെന്നുമാണ് വാട്‌സ്ആപ്പ് പറഞ്ഞത്. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഉറപ്പ് നൽകുന്നുണ്ട്.