സുരക്ഷാ പ്രശ്നം; ഈ ഫോണുകളില്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

ന്‍ഡ്രോയ്ഡ്, ഐഫോണ്‍ പഴയ പതിപ്പുകളില്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. സുരക്ഷാ പ്രശ്നങ്ങളെ മുന്‍ നിര്‍ത്തിയാണ് സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നത്. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 4.0.3നു മുമ്പുള്ള പതിപ്പുകളിലും ഐ ഫോണുകളില്‍ ഐ.ഒ.എസ്. 9 നുമുമ്പുള്ളവയിലും ഫെബ്രുവരി ഒന്നുമുതല്‍ വാട്സ് ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത്തരം പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ പതിപ്പുകള്‍ അപ്ഡേറ്റ് ചെയ്യുകയാണെങ്കില്‍ തടസ്സങ്ങളില്ലാതെ തുടര്‍ന്നും വാട്സ് ആപ്പ് സേവനം ലഭ്യമാകും. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ എത്രയും വേഗം ഉപഭോക്താക്കളോട് പുത്തന്‍ പതിപ്പുകളിലേക്കുമാറാന്‍ വാട്സ് ആപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 99.6 ശതമാനം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളും പുത്തന്‍ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇത് രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളെ നടപടി കാര്യമായി ബാധിക്കില്ലെന്നാണു വിലയിരുത്തല്‍.

Top