ന്യൂഡല്‍ഹി: ഇക്കുറി ഇന്ത്യയുടെ ഗോതമ്പ് 106.21 ദശലക്ഷം ടണ്‍ വിളവ് ഉണ്ടാകുമെന്ന് കണക്ക്. ഇക്കുറിയുണ്ടായ അനുകൂല കാലാവസ്ഥയില്‍ നല്ല വിളവ് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചു.
അടുത്ത ജൂണിനുള്ളില്‍ ഗോതമ്പ് വിളവെടുപ്പില്‍ 2.5 ശതമാനം വര്‍ധനവുണ്ടാകും. ഗോതമ്പ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം, അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരും ലോകത്തെ രണ്ടാമത്തെ വലിയ ഉല്‍പ്പാദകരുമായ ഇന്ത്യ, നെല്‍പ്പാടത്തും പ്രതീക്ഷ വയ്ക്കുന്നുണ്ട്.
നെല്ലുല്‍പ്പാദനത്തില്‍ ഇക്കുറി 0.9 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. 117.47 ദശലക്ഷം ടണ്‍ നെല്ല് വിളവെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ധാന്യങ്ങളുടെ ആകെ വിളവെടുപ്പ് 291.95 ദശലക്ഷം ടണ്‍ തൊടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 285.21 ദശലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം.