‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും’; രാജീവ് ഗാന്ധിയെ അനുസ്മരിച്ച് വെട്ടിലായി കോണ്‍ഗ്രസ് എംപി

ഡൽഹി: രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ 31ാം വർഷമായ ഇന്ന് നേതാവിനെ അനുസ്കരിച്ച് വിവാദത്തിലായിരിക്കുകയാണ് കോൺഗ്രസ് എം പി അധിർ രംഞ്ചൻ ചൗധരി. ഇന്ദിരാഗാന്ധിയുടെ മരണത്തിന് പിന്നാലെയുണ്ടായ സിഖ് കലാപത്തെ കുറിച്ച് രാജീവ് ഗാന്ധി നടത്തിയ വിവാദ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ് എംപി അദ്ദേഹത്തിന്റെ ചരമദിനത്തിൽ ട്വീറ്റ് ചെയ്തത്. ‘വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും’ – രാജീവ് ഗാന്ധിയെ സ്മരിക്കാനായി അദ്ദേഹത്തിന്റെ തന്നെ ഈ വിവാദ വാക്കുകളാണ് എംപി ഉപയോഗിച്ചത്.

ട്വീറ്റിൽ ആളുകൾ പ്രതിഷേധവുമായെത്തിയതോടെ എംപി ട്വീറ്റ് പിൻവലിക്കുകയും മറ്റൊരു പോസ്റ്റർ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ ട്വീറ്റിന് താഴെ പഴയ ട്വീറ്റുകളാണ് നെറ്റിസൺസ് കമന്റായി പോസ്റ്റ് ചെയ്യുന്നത്. വലിയ പ്രതിഷേധമാണ് എംപിക്കെതിരെ ഉയരുന്നത്. അതേസമയം തന്നോട് ശത്രുതയുള്ളവർ തനിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് ചൌധരി സംഭവത്തോട് പ്രതികരിച്ചത്.

Top