കൊച്ചി: ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് വിന്‍സി. രേഖ എന്ന ചിത്രത്തിനായിരുന്നു വിന്‍സിക്ക് അവാര്‍ഡ് ലഭിച്ചത്.
ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച ശേഷം എന്താണ് ജീവിതത്തില്‍ വന്ന മാറ്റം എന്നതിനെ കുറിച്ച് പറയുകയാണ് വിന്‍സി. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയിലാണ് വിന്‍സി ഈ കാര്യം തുറന്നു പറഞ്ഞത്. അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തീയറ്ററില്‍ ഓടിയില്ല.
അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം കുറേപ്പടങ്ങള്‍ എന്നതാണ്. എന്നാല്‍ റിയാലിറ്റി ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്.
എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്ട് സമയത്ത് കറക്ടായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി – വിന്‍സി പറഞ്ഞു. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ചിത്രമാണ് വിന്‍സിയുടെ അടുത്തതായി റിലീസ് ആകാനുള്ള ചിത്രം. ഇന്ദ്രജിത്ത് ആണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിദ്യാ സാഗര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയുന്നു.