തിരുവനന്തപുരം: കേരളത്തിലെ പിണറായി സര്‍ക്കാര്‍ യൂത്ത് കോണ്‍ഗ്രസിനെ വേട്ടയാടുമ്പോള്‍ കേന്ദ്ര അവഗണനക്കെതിരെ എങ്ങനെ ഒരുമിച്ച് സമരം ചെയ്യുമെന്ന് ശശി തരൂര്‍ എംപി. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ ഇങ്ങോട്ടുള്ള പെരുമാറ്റം നന്നാവണം. ആളുകളുടെ തീരുമാനം ഇതാണ്. അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയില്‍ ഉള്‍പ്പെടുത്തിയത് പുതിയ കാര്യമല്ല. നല്ല പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. എല്ലാവരും ഒറ്റകെട്ടായി നില്‍ക്കും. തിരഞ്ഞെടുപ്പ് വരുന്ന നിലയ്ക്ക് വിശാലമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും ശശി തരൂര്‍ പറഞ്ഞു.’കണ്ണീര്‍ വാതകം ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ കാണിച്ച ചില പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കള്ളനെപോലെ വീട്ടില്‍ പോയി അറസ്റ്റ് ചെയ്തു. ഇതൊക്കെ കണ്ടശേഷം എങ്ങനെ ഭരിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം നമുക്ക് സഹകരിക്കാന്‍ സാധിക്കും എന്ന ചോദ്യമുണ്ട്. ആരാണ് ഡല്‍ഹിയില്‍ ഉള്ളത്. 19 പേരും യുഡിഎഫ് അല്ലേ. കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിക്കുന്നതില്‍ കുറവൊന്നുമില്ല. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ പെരുമാറ്റം നന്നാക്കട്ടെ.’ ശശി തരൂര്‍ പറഞ്ഞു.