കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുഴുവൻ മാധ്യമ വിഭാഗ ജീവനക്കാരേയും മറ്റ് വകുപ്പുകളിലേക്ക് സ്ഥലംമാറ്റി. ഉംപുൻ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വിസ്‌കി ബോട്ടിൽ ചിത്രങ്ങൾ കൂടി ഉൾപ്പെട്ട വിവാദത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റിയത്.

അതേസമയം വകുപ്പ് മാറ്റത്തിനുള്ള കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.എംഎച്ച്എ വക്താക്കളുടെ പുതിയ ടീമിനെ നയിക്കുക.
മുതിർന്ന ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഉദ്യോഗസ്ഥൻ നിതിൻ ഡി വകങ്കറാണ്.

Top