വാഷിങ്ടണ്‍: ജോണ്‍ കെല്ലി ഈ മാസം രാജി വയ്ക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫായ ജോണ്‍ കെല്ലി മാസാവസാനത്തോടെ രാജിവെക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്.
2017 ജൂലൈ 31നാണ് മുന്‍ നാവികസേന ജനറലായിരുന്ന കെല്ലി (68) ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനാവുന്നത്. ആഭ്യന്തര സുരക്ഷ സെക്രട്ടറിസ്ഥാനം രാജിവെച്ചാണ് പദവിയേറ്റെടുത്തത്.
റീന്‍സ് പ്രീബസിന്റെ രാജിയെ തുടര്‍ന്നായിരുന്നു കെല്ലി സ്ഥാനമേറ്റത്. വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക് അയ്യേര്‍സ് (36) ആയിരിക്കും പിന്‍ഗാമിയായ് എത്തുക.