വാഷിംഗ്ടൺ : വനിതാ സെനറ്റര്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരമാർശം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം.
ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ്റ്റന്‍ ഗില്ലിബ്രാന്‍ഡിനെതിരെയാണ് ട്രംപിന്‍റെ ട്വിറ്റ്.
പണത്തിന് വേണ്ടി എന്തും ചെയ്യുന്നയാളാണ് ഗില്ലിബ്രാന്‍ഡെന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റാകുന്നതിന് മുൻപ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചു മൂന്ന് സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ട്രംപ് രാജിവെക്കണമെന്ന് വനിതാ സെനറ്ററായ ക്രിസ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ആവശ്യപ്പെട്ടു. ഗില്ലിബ്രാന്‍ഡിന് മറുപടിയായി ട്രംപ് നല്‍കിയ ട്വിറ്റിലായിരുന്നു മോശം പരാമര്‍ശം നടത്തിയത്.
ട്രംപിന് മറുപടിയുമായി ഗില്ലിബ്രാന്‍ഡിന്‍റെ ട്വിറ്റും ഉടനെയെത്തി. സെക്സിറ്റായ ഒരാള്‍ വിചാരിച്ചാല്‍ തന്നെ നിശബ്ദനാക്കാനാകില്ലെന്നായിരുന്നു മറുപടി.
ട്വിറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കാന്‍ തയ്യാറായില്ല. പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റ് സെനറ്റ് അംഗങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.