ഇസ്രായേലിനെ പിന്തുണച്ച് ഇസ്രായേല്‍ പതാകയിലെ നീല നിറമണിഞ്ഞ് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇസ്രായേലിനെ പിന്തുണച്ച് ഇസ്രായേല്‍ പതാകയിലെ നീല നിറമണിഞ്ഞ് വൈറ്റ് ഹൗസ്. ഇസ്രായേല്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി നീല നിറത്തില്‍ പ്രകാശിപ്പിച്ചത്.

യുദ്ധത്തില്‍ ഇസ്രായേലിന് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമേരിക്ക യുദ്ധോപകരണങ്ങളും ആയുധങ്ങളും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. പടക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്രായേല്‍ തീരത്ത് വിന്യസിച്ചിട്ടുണ്ട്.

സിഡ്‌നിയിലെ പ്രശസ്തമായ ഓപ്പറ ഹൗസ് നീലനിറത്തിലാക്കി ആസ്‌ട്രേലിയന്‍ സര്‍ക്കാറും ഇസ്രായേലിനോടുള്ള പിന്തുണ പ്രകടിപ്പിച്ചു. അതേസമയം, ഗസ്സയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നൂറുകണക്കിനാളുകള്‍ ഓപ്പറ ഹൗസിന് മുന്നിലെത്തി.

അതേസമയം, ഹമാസ്-ഇസ്രായേല്‍ ഏറ്റുമുട്ടലില്‍ 11 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ്. ദേശീയ സുരക്ഷാ കൗണ്‍സില്‍ നേരത്തെ അറിയിച്ചതില്‍ നിന്നും മരണസംഖ്യയില്‍ വര്‍ധനവുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയാണ് ഹമാസ്-ഇസ്രായേല്‍ ഏറ്റുമുട്ടലില്‍ തുടങ്ങിയത്.

Top