വാഷിങ്ടണ്‍: റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തിയതിന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ ഡക്‌ളോയെ വൈറ്റ് ഹൗസ് സസ്‌പെന്‍ഡ് ചെയ്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഫെബ്രുവരി 12നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകയുമായുമായുള്ള ഡക്‌ളോയുടെ പ്രണയബന്ധത്തെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പൊളിറ്റികോയുടെ വനിത റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മാധ്യമപ്രവര്‍ത്തകയെ നശിപ്പിച്ചുകളയുമെന്നും ഡക്‌ളോ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അവരെ കുറിച്ച് വളരെ മോശമായ കാര്യങ്ങള്‍ പറയുന്നതിനൊപ്പം മറ്റൊരു കമ്പനിയുടെ റിപ്പോര്‍ട്ടറുമായി തനിക്ക് പ്രണയബന്ധമുള്ളതിന്റെ അസൂയയാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ടര്‍ക്കെന്നും ഡക്ലോ ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തകയോട് ഡക്ലോ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തെ ഇനിമുതല്‍ പൊളിറ്റികോയുടെ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കി വ്യക്തമാക്കി.
പ്രധാനപ്പെട്ട ചുവടുവെയ്പ്പാണിതെന്നും ഇത്തരം കാര്യങ്ങള്‍ ബൈഡന്‍ ഭരണകൂടം അംഗീകരിക്കിലയെന്ന സന്ദേശം നല്‍കുന്നതാണ് ഇതെന്നുമാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഡക്‌ളോയ്ക്ക് എതിരെയുള്ള സസപെന്‍ഷനെ സാക്കി വിശേഷിപ്പിച്ചത്.