മീസല്‍സ്, റുബെല്ലാ പ്രതിരോധ കുത്തിവെയ്പ്പിനെതിരെയുള്ള പ്രചരണത്തിനെതിരെ കെ.കെ.ശൈലജ

kk-shailajaaaa

തിരുവനന്തപുരം: മീസല്‍സ്, റുബെല്ലാ പ്രതിരോധ കുത്തിവെയ്പ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ കുത്തിവെയ്പ്പ് ഈ മാസം 25 വരെ നീട്ടിയിരുന്നു.

ഈ മാസം മൂന്നിന് അവസാനിപ്പിക്കാനിരുന്ന പദ്ധതി ലക്ഷ്യം കൈവരിക്കാത്തതിനാല്‍ 18 വരെ നേരത്തേ നീട്ടിയിരുന്നു.

ഇതിനോടകം 59 ലക്ഷം കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയതായി കണക്കുകള്‍ പറയുന്നത്.

മലപ്പുറം ജില്ലയാണ് പ്രതിരോധ കുത്തി വെയ്പ്പില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്നത്.

56.44 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് ഇവിടെ കുത്തിവെയ്പ് നല്‍കാന്‍ സാധിച്ചത്.

അതിനാല്‍ ഇവിടെ പ്രത്യേക കര്‍മ്മപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top