ന്യൂയോര്‍ക്: 2021ലെ ആദ്യ കോവിഡ് തരംഗത്തിൽ 3 കോടി ആളുകൾ മരിച്ചെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ ഔദ്യോഗികമായ കണക്കുകളേക്കാള്‍ 1.20 കോടിപേരാണ് അധികമായി മരണത്തിന് കീഴടങ്ങിയതെന്നും ലോകാരോഗ്യ സംഘടനാ വ്യക്തമാക്കി.
മരണനിരക്കുകളുടെ എണ്ണം പല രാജ്യങ്ങളും മൂടിവെയ്ക്കുന്നതിനെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. ഇതില്‍ തന്നെ മരണസംഖ്യ ആറു കോടിയിലധികമാണെന്ന വിമര്‍ശനത്തെ ലോകാരോഗ്യ സംഘടന തള്ളിക്കളയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യസംഘടന ഉപമേധാവി സമീറാ ആസ്മയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആഗോളതലത്തില്‍ 2020ലെ റിപ്പോര്‍ട്ടാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്. കൊറോണ മഹാമാരി ലോകരാജ്യങ്ങളടക്കമുള്ളിടത്തെ ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളി ആണെന്നും അതേസമയം അതേ മേഖലയിലെ ജാഗ്രത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.