ജനീവ: കോവിഡ് സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പര്‍ക്കത്തില്‍ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. എന്നാല്‍ തനിക്കിതു വരെ കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ വരും ദിവസങ്ങളില്‍ ഞാന്‍ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യും, ടെഡ്രോസ് ട്വീറ്റ് ചെയ്തു.
നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കോവിഡ് 19ന്റെ വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതുവഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.