ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ആരൊക്കെ ഉണ്ടാവും എന്നത് ഉറ്റുനേക്കി ആരാധക ലോകം. നാളെ ലോര്‍ഡിങ്‌സില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ ആരൊക്കെ ഉണ്ടാവുമെന്ന് അറിയാനാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റം എന്തായാലും ഉറപ്പാണെന്നാണ് വിലയിരുത്തല്‍. രണ്ടില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ കാര്യമായി സ്‌കോര്‍ ചെയ്യാനാവാതിരുന്ന ശിഖര്‍ ധവാന്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. അങ്ങനെ വന്നാല്‍ കെ എല്‍ രാഹുലും മുരളി വിജയ്യും ആവും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.
ബൗളിംഗ് നിരയില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ അന്തിമ ഇലവനിലെത്തും. പേസ് ബൗളര്‍മാരില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ല. മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും തന്നെ അന്തിമ ഇലവനില്‍ കളിക്കും.
ആദ്യ മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 1-0ത്തിന് മുന്നിലാണ്. ബാറ്റിങ്ങ് നിര അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് ആദ്യ മത്സരം നഷ്ടപ്പെടാന്‍ കാരണം. നായകന്‍ വിരാട് കൊഹ്‌ലി മാത്രമാണ് മികച്ച കളി പുറത്തെടുത്തത്. ബാറ്റിങ്ങ് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ലോര്‍ഡ്‌സിലും ഇന്ത്യക്ക് തിരിച്ചടിയാകും ഫലം.